പോളണ്ടിനെതിരെ ആകാശനീലയും വെള്ളയും ജേഴ്‌സി ധരിച്ച് അര്‍ജന്റീന കളിക്കില്ല, പകരം പര്‍പ്പിള്‍ ജേഴ്‌സി !

ചൊവ്വ, 29 നവം‌ബര്‍ 2022 (10:34 IST)
ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിനെതിരായ മത്സരത്തില്‍ അര്‍ജന്റീന ധരിക്കുക പര്‍പ്പിള്‍ കളര്‍ ജേഴ്‌സി. അര്‍ജന്റീനയുടെ എവേ ജേഴ്‌സിയുടെ നിറമാണ് പര്‍പ്പിള്‍. ഈ ജേഴ്‌സിയായിരിക്കും മെസിയും കൂട്ടരും പോളണ്ടിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ ധരിക്കുക. ആകാശനീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയാണ് അര്‍ജന്റീനയുടെ സ്ഥിരം ജേഴ്‌സി. 
 
നാളെ അര്‍ധരാത്രിയാണ് അര്‍ജന്റീന-പോളണ്ട് മത്സരം. അതായത് ഡിസംബര്‍ 1 പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍