രാജ്യത്ത് ഫുട്ബോൾ വളർത്തണം, സൗദിയിൽ കളിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പൻ വാഗ്ദാനവുമായി സൗദി ക്ലബ്

തിങ്കള്‍, 28 നവം‌ബര്‍ 2022 (20:28 IST)
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്ത് പോയ ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് വമ്പൻ വാഗ്ദാനവുമായി സൗദി ക്ലബായ അൽ നസ്ർ. ലോകകപ്പിന് ശേഷം സൗദിയിൽ 3 വർഷക്കാലം കളിക്കാനുള്ള കരാറാണ് ക്ലബ് സൂപ്പർ താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. മൂന്ന് വർഷക്കാലത്തേക്ക് 225 മില്യൺ ഡോളർ( 1800+ കോടി) ആണ് 37കാരനായ പോർച്ചുഗൽ നായകന് അൽ നസ്ർ വാഗ്ദാനം ചെയ്യുന്നത്.
 
സിബിഎസ് സ്പോർട്സാണ് പുതിയ ഓഫറിനെ പറ്റിയുള്ള വാർത്ത പുറത്തുവിട്ടത്. പ്രതിവർഷം 75 മില്യൺ ഡോളറാകും താരത്തിന് ലഭിക്കുക. സൗദിയിൽ ഫുട്ബോൾ വളർത്തുന്നതിൽ ക്രിസ്റ്റ്യാനോയെ പോലെയൊരു താരത്തിൻ്റെ സാന്നിധ്യം ഉപകരിക്കുമെന്നാണ് സൗദി ക്ലബ് അധികൃതർ വ്യക്തമാക്കുന്നത്. കരാർ സംബന്ധിച്ച് റൊണാൾഡോയും ക്ലബ് അധികൃതരും ചർച്ച നടത്തിയതായാണ് വിവരം. എന്നാൽ റൊണാൾഡോയുടെ അന്തിമ തീരുമാനപ്രകാരമായിരിക്കും തുടർ ചർച്ചകൾ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍