സോമര്‍ കുരുക്ക് ഭേദിച്ച് കാസെമിറോ; ബ്രസീലിന് രണ്ടാം ജയം, പ്രീ ക്വാര്‍ട്ടറില്‍

തിങ്കള്‍, 28 നവം‌ബര്‍ 2022 (23:22 IST)
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ജയിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിലും ജയിച്ച് ആറ് പോയിന്റോടെയാണ് ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന ആദ്യ ടീം ആയത്. കാമറൂണിനെതിരായ മത്സരത്തില്‍ തോറ്റാലും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പ്. 
 
സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 83-ാം മിനിറ്റില്‍ കാസെമിറോയിലൂടെയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. തുടക്കം മുതല്‍ ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് പ്രതിരോധ മതിലായി നിലകൊണ്ട സ്വിസ് ഗോളി സോമറിനെ നിശ്ചലമാക്കിയാണ് കാസെമിറോയുടെ കിടിലന്‍ ഷോട്ട് ലക്ഷ്യംകണ്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍