കോപ്പയിൽ അർജന്റീനയും ഉറുഗ്വേയും നേർക്കുനേർ, മൈതാനത്ത് സൗഹൃദം കാണില്ലെന്ന് സുവാരസ്

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (15:07 IST)
കോപ്പ അമേരിക്കയിൽ അർജന്റീനയുടെ അടുത്ത മത്സരം ശക്ത‌രായ ഉറുഗ്വേയ്‌ക്കെതിരെയാണ്. ബാഴ്‌സയിൽ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടത്തെ ആരാധകർ ഏറെ ആകാംക്ഷയോ‌ടെയാണ് കാണുന്നത്. 19ന് നടക്കാനിരിക്കുന്ന പോരാട്ടത്തിന് മുൻപായി മെസിക്ക് മുന്നറിയിപ്പ് നൽകിയിരുക്കുകയാണ് ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സ്വാരസ്.
 
ബാഴ്‌സലോണയിൽ മെസിയുമായുള്ള സൗഹൃദം  കളിക്കളത്തിൽ കാണില്ലെന്നാണ് സുവാരസിന്റെ മുന്നറിയിപ്പ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, കളത്തിലിറങ്ങിയാൽ പക്ഷേ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം സുവാരസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article