ആദർശ് സ്പെയിനിലേക്ക് പറക്കും,സഞ്ജുവിന്റെ വക വിമാനടിക്കറ്റ്

Webdunia
ശനി, 13 നവം‌ബര്‍ 2021 (13:39 IST)
വളർന്നുവരുന്ന യുവ ഫു‌ട്ബോൾ പ്രതിഭയ്ക്ക് സഹായ‌ഹസ്‌തം നീട്ടി സഞ്ജു സാംസൺ. സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് അവസരം ലഭിച്ച ആദർശിന് ഇത് സ്വപ്‌ന സാക്ഷാത്‌കാരമാണ്. 
 
പരിശീലനാവസരം ലഭിച്ചുവെങ്കിലും പരിശീലനത്തിനായി സ്പെയിനിൽ എത്തിച്ചേരാൻ ആദർശിന് സാമ്പത്തികം തടസ്സമാകുകയായിരുന്നു. ഇതോടെയാണ് വിമാനടിക്കറ്റുകൾ സഞ്ജു സ്പോൺസർ ചെയ്യാൻ തയ്യാറായത്.മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് തിരുവല്ല മാർത്തോമ്മ കോളജിലെ ബിരുദവിദ്യാർഥിയാണ്.

സഞുവിന് പുറമെ ചെങ്ങന്നൂർ എംഎൽഎയും സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി തുക നൽകും.
ആദർശ് സ്പെയിനിലേക്ക് പറക്കും,സഞ്ജുവിന്റെ വക വിമാനടിക്കറ്റ്

അനുബന്ധ വാര്‍ത്തകള്‍

Next Article