രക്ഷിക്കാന്‍ സിദ്ദാന്‍ വരുമോ ?; റയലില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്നു - ലൊപെടെയുടെ പണിപോയേക്കും

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:01 IST)
ലാലീഗയില്‍ നാലാം തോല്‍വിയും വഴങ്ങിയതോടെ റയല്‍ മാഡ്രിഡില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മുന്‍പരിശീലകന്‍ സിനദിന്‍ സിദ്ദാനെ തിരികെ കൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ നിലവിലെ പരിശീലകന്‍ ജൂലിയന്‍ ലൊപെടെയുടെ പണി പോകുമെന്ന അവസ്ഥയാണുള്ളത്.

സിദ്ദാനെ മടക്കി കൊണ്ടുവരുന്നതിന് റയല്‍ താല്‍പ്പര്യം കാണിക്കുന്നില്ല. എന്നാല്‍ ലൊപെടെയിക്ക് പകരക്കാരനായി ചെല്‍സി മുന്‍ പരിശീലകന്‍ അന്റോണിയോ കോന്റെയാണ് റയല്‍ നോട്ടമിട്ടിരിക്കുന്നത്.

ബദ്ധവൈരികളായ ബാഴ്‌സലോണയോട് സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ ലൊപെടെയിയെ ഉടന്‍ പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോന്റെ മാഡ്രിഡുമായി കരാറിലെത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ റയല്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ശക്തമായ തീരുമാനം ഉണ്ടാകുമെന്ന സൂചന റയല്‍ പ്രസിഡന്റ് ഫ്‌ളോരന്റീനോ പെരസ് നല്‍കിയെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article