റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോയെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പുതിയ വാര്‍ത്ത കൂടി. ഒരു ബില്ല്യണ്‍ ഡോളര്‍ യൂറോ തന്നാല്‍ താരത്തിനെ പാരിസ് സെയ്ന്റ് ജെര്‍മെയിന് വില്‍ക്കാന്‍ തയ്യാറാണെന്ന് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ് വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.
പിഎസ്ജിക്ക് ക്രിസ്റ്റ്യാനോയെ വേണമെങ്കില്‍ 1 ബില്ല്യണ്‍ യൂറോ നല്‍കി അദ്ദേഹത്തെ സ്വന്തമാക്കാം. ഫുട്‌ബോളില്‍ പ്രവാചകരായി ആരും തന്നെയില്ല, പക്ഷെ ക്രിസ്റ്റിയാനോയെ 2016വരെ വില്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. ക്ലബ്ബിന് അദ്ദേഹവുമായി 3 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്.’ ഫ്‌ളോറന്റീനോ പറഞ്ഞു.
013ല്‍ 86 മില്ല്യണ്‍ യൂറോ നല്‍കി ഗാരെത് ബെയ്‌ലിനെ റയല്‍ സ്വന്തമാക്കിയതാണ് നിലവിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുക. റൊണാള്‍ഡോയെ അടുത്ത സീസണില്‍ പി.എസ്.ജിയില്‍ എത്തിക്കാന്‍ ക്ലബ് അധികൃതര്‍ ആഗ്രഹിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് റൊണാള്‍ഡോയുടെ വില ക്ലബ് അറിയിച്ചത്.