ബാഴ്‌സലോണയിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സിയിൽ ആര് കളിക്കും?

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (13:00 IST)
ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി ബാഴ്‌സലോണയിൽ തുടരില്ലെന്ന് ഉറപ്പായതോടെ മെസ്സിയുടെ പത്താം നമ്പർ ജേഴ്‌സി ആരായിരിക്കും ധരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. മെസിയുടെ ആദരസൂചകമായി ജേഴ്‌സി പിൻവലിക്കണമെന്ന് ഒരു കൂട്ടം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത്തരം ഒരു തീരുമാനം ബാഴ്‌സലോണ എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
 
അവസാനം പുറത്തുവരുന്ന വാർത്തകൾ പ്രകാരം സ്പാനിഷ് യുവതാരമായ പെഡ്രിയായിരിക്കും മെസിയുടെ പത്താം നമ്പർ ജേ‌ഴ്‌സിയുടെ പുതിയ അവകാശി. ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 നമ്പർ വരെയുള്ള ജഴ്സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതുണ്ട്. സ്പാനിഷ് മധ്യനിരയിലെ നിർണായകതാരമായ യുവതാരം പെഡ്രിക്ക് വലിയ ഉത്തരവാദിത്തമാണ് പത്താം നമ്പർ കൈവരുന്നതിലൂടെ ഏറ്റെടുക്കേണ്ടി വരിക.
 
ലാസ് പൽമാസിൽ നിന്ന് കഴിഞ്ഞ സീസണിൽ ബാഴ്സക്കൊപ്പം ചേർന്ന 18 വയസ്സുകാരൻ പെഡ്രി യൂറോ കപ്പിനും ടൊക്യോ ഒളിമ്പിക്സിനുമുള്ള സ്പെയിൻ ദേശീയ ടീമിലും ഇതിനകം കളിച്ചിട്ടുണ്ട്. കഴിഞ്ഞ യൂറോകപ്പിലെ മികച്ച യുവതാരമായി തിരെഞ്ഞെടുത്തതും സ്പാനിഷ് യുവതാരത്തിനെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article