ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ പിആർ ശ്രീജേഷിന് സംസ്ഥാനം അർഹമായ പരിഗണന നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സർക്കാർ പ്രഖ്യാപനം വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ശ്രീജേഷിന് കേരളം എത്രയും വേഗം പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസമായ ടോം ജോസഫ്.
ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ 'കാര്യം നടത്തുന്നവർക്ക് ' സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞ് കൊടുക്കണമെന്നും കേരളത്തിൽ നിന്ന് ഒരു വനിതാ അത്‌ലറ്റ് പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരമാണെന്നും ടോം ജോസഫ് പറയുന്നു.
ടോം ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ഇനിയും വൈകുന്നുണ്ടെങ്കിൽ നമുക്കെന്തൊ പ്രശ്നമുണ്ട്.ചില നേട്ടങ്ങൾ മനപൂർവം നാം തിരസ്കരിക്കുന്നുണ്ടെങ്കിൽ, അപ്പോഴും നമുക്കെന്തൊപ്രശ്നമുണ്ട്.ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ 'കാര്യം നടത്തുന്നവർക്ക് ' സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞു കൊടുത്തു കൂടെ.
എന്തുകൊണ്ട് കേരളത്തിൽ നിന്ന് ഒരുവനിതാ അത്ലറ്റ് പോലും ഒളിംപിക്സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്കാരത്തിലുണ്ട്. സ്വപ്ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്നത്. കേരളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്നത്.ഒഡീഷയെ നോക്കാം
ഹരിയാനയെ നോക്കാം. ആന്ധ്രയും, തെലങ്കാനയും മത്സരിക്കുന്നു. ഒരേയൊരു ശ്രീജേഷെ നമുക്കുള്ളു. ഗ്രാമീണ കളിക്കളങ്ങളിൽ നിന്നുയർന്നു വന്നവരെ നമുക്കുള്ളു.ചുരുങ്ങിയത് സ്വയം ശ്രമത്താൽ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസു കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത്.