കൊവിഡ് പണിപറ്റിച്ചു: മെസ്സിയുടെ പ്രതിഫലം പകുതിയാക്കി ബാഴ്‌സലോണ, പുതിയ കരാർ അഞ്ച് വർഷത്തേക്ക്

Webdunia
വ്യാഴം, 15 ജൂലൈ 2021 (20:50 IST)
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ അർജന്റൈൻ ഇതിഹാസതാരം ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ടീം മാനേജ്‌മെന്റുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച മെസ്സി ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. ഇതോടെ 2026 വരെ മെസ്സി ബാഴ്‌സയിൽ തുടരും.
 
2004ൽ ബാഴ്സലോണയിലെത്തിയ മെസ്സി ഇതുവരെയും മറ്റൊരു ടീമിനുവേണ്ടിയും കളിച്ചിട്ടില്ല. അവസാന സീസണിൽ ടീം മാനേജ്‌മെന്റുമായുള്ള മെസ്സിയുടെ അഭിപ്രായ ഭിന്നത ശക്തമായതോടെ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ പിഎസ്‌ജിയിലേക്കോ പോകുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനെ തുടർന്ന് ആരാധകര്‍ ക്യാംപ് നൗവില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മെസ്സി ബാഴ്‌സലോണയുമായി കരാര്‍ പുതുക്കിയിരിക്കുന്നത്.
 
4 വർഷം 674 മില്യൺ ഡോളർ എന്ന നിലയിലായിരുന്നു മെസ്സിയുമായുള്ള അവസാന കരാർ. എന്നാൽ കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതിനാൽ താരങ്ങളുടെയെല്ലാം പ്രതിഫലം ബാഴ്‌സലോണ വെട്ടിചുരുക്കിയിരുന്നു. 420 മില്യൺ ഡോളറിനാകും മെസ്സിയുമായുള്ള അഞ്ച് വർഷത്തെ കരാർ. ഒരു വർഷം 84 മില്യൺ ഡോളറായിരിക്കും പുതുക്കിയ കരാർ പ്രകാരം മെസ്സിക്ക് പ്രതിഫലമായി ലഭിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article