ചിറകറ്റ് വീഴാൻ ഇനി മനസ്സില്ല, മെസ്സിക്കിത് സ്വപ്‌ന‌കിരീടം

ഞായര്‍, 11 ജൂലൈ 2021 (08:15 IST)
ലോകഫുട്‌ബോളിൽ എല്ലാ കിരീടങ്ങളും തന്റെ ചിറകിനുള്ളിൽ ഒതുക്കിയെങ്കിലും അന്താരാഷ്ട്രഫുട്ബോളിൽ ഒരു കിരീട വിജയം എന്നത് എക്കാലവും മെസ്സിയിൽ നിന്ന് അകന്ന് നിന്നിരുന്നു. ഫു‌ട്ബോളിന്റെ മിശിഹയായി വാഴ്‌ത്തപ്പെടുമ്പോഴും ഒരു കിരീടമില്ലാതെ അവസാനിക്കേണ്ടി വരുന്ന മെസ്സിയുടെ കരിയർ ആരാധകർക്ക് മാത്രമല്ല ഫുട്ബോളിന് തന്നെ നഷ്ടമായിരുന്നേനെ.
 
നാല് വട്ടം കപ്പിനും ചുണ്ടിനും ഇടയിൽ നിരാശനായി കളംവിടേണ്ടി വന്ന ചരിത്രമാണ് മെസ്സിക്കുള്ളത്. ചരിത്രത്തിന്റെ ഈ അനിതീയോടുള്ള ഒരു പകവീട്ടൽ കൂടിയാണ് നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലുള്ള അർജന്റീനയുടെ കിരീടനേ‌ട്ടം.മൂന്ന് തവണ കോപ്പയിലും 2014 ലോകകപ്പിലുമാണ് മെസ്സി തോൽവിയറിഞ്ഞത്. 2007ലെ കോപ്പ അമേരിക്ക ഫൈനലിൽ 3 ഗോളിന് ബ്രസീലിനോട് തോല്വി.
 
2014 ലോകകപ്പ് ഫൈനലിൽ അവസാനം വരെ പൊരുതി ജർമനിയോട് ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങാനായിരുന്നു നീലപടയുടെ യോഗം. 2015ൽ ചിലിക്കെതിരെ ഷൂട്ടൗട്ടിൽ 4-1ന്  ചിലിക്ക് വീണ അർജന്റീന 2016 കോപ്പ ഫൈനലിലും ചിലിക്ക് മുന്നിൽ ഷൂട്ടൗട്ടിൽ കീഴടങ്ങി. 2-4ന് ചിലി വിജയിച്ച മത്സരത്തിൽ മെസിക്ക് ഒരു ഗോൾ പോലും നേടാനായില്ല. 2021 ഫൈനലിൽ ബ്രസീൽ പ്രതിരോധ നിര മെസ്സിയെ നിരന്തരം മാർക്ക് ചെയ്‌തതിനാൽ ഗോൾ കണ്ടെത്താൻ ആയില്ലെങ്കിലും ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കിരീടത്തിൽ മുത്തമിടാൻ മെസ്സിക്കായി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍