ഭക്ഷണം പോലും കഴിക്കണമെന്നില്ല, വിഷാദരോഗം ബാധിച്ച് മറഡോണ ആശുപത്രിയിൽ

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (12:00 IST)
ഇതിഹാസ ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്നാണ് താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ 60ആം ജന്മദിനം കഴിഞ്ഞ് മൂന്ന് ദിവസം മാത്രം പിന്നിടുന്നതിനിടയ്‌ക്കാണ് മറഡോണയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.
 
അതേസമയം മറഡോണയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് മറഡോണയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ഒരാഴ്‌ച്ചയായി താരം വിഷാദാവസ്ഥയിലാണെന്നും അദ്ദേഹം ഭക്ഷണം കഴിക്കാൻ താത്‌പര്യം കാണിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.ബ്യൂണസ് ഐറിസില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലുള്ള ആശുപത്രിയിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ കോച്ചാണ് താരം.

അനുബന്ധ വാര്‍ത്തകള്‍

Next Article