ചാമ്പ്യൻ ടീമിൻ്റെ ഭാഗമായി തുടരും, വിരമിക്കാൻ ഇല്ലെന്ന് മെസ്സി

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:53 IST)
ലോകകിരീടവിജയത്തിളക്കത്തിൽ നിൽക്കെ ഉടനെയൊന്നും അർജൻ്റീനൻ കുപ്പായത്തിനോട് വിട പറയില്ലെന്ന് ഇതിഹാസതാരം ലയണൽ മെസ്സി. അടുത്ത ലോകകപ്പിലും മെസ്സിക്ക് ടീമിൽ ഇടമുണ്ടെന്ന് കോച്ച് ലയണൽ സ്കലോണിയും വ്യക്തമാക്കി.2014 ലോകകപ്പ് പരാജയത്തിന് പിന്നാലെ 2 കോപ്പ അമേരിക്ക ഫൈനലുകളിലും പരാജയപ്പെട്ടതോടെ മെസ്സി വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു.
 
തന്നെ കൊണ്ട് ആവുന്നതെല്ലാം അർജൻ്റീനയ്ക്കായി താൻ ചെയ്തുവെന്നും എന്നിട്ടും ഒരു കിരീടം ടീമിന് നേടികൊടുക്കാനായില്ലെന്നും മെസ്സി അന്ന് പറഞ്ഞിരുന്നു. പിന്നീട് കളിക്കളത്തിൽ തിരികെയെത്തിയാണ് 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക കിരീടവും 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പും മെസ്സി അർജൻ്റീനയ്ക്ക് നേടികൊടുത്തത്. കരിയറിൻ്റെ പൂർണതയിൽ നെഞ്ചിൽ ചേർത്തുവെച്ച ജേഴ്സി ഊരാൻ തയ്യാറല്ലെന്നാണ് മെസ്സി വ്യക്തമാക്കിയത്.
 
അടുത്ത ലോകകപ്പെത്തുമ്പോൾ മെസ്സിക്ക് 39 വയസാകും. എങ്കിലും മെസ്സിയുടെ ഇടം മറ്റാർക്കും നൽകില്ലെന്ന് ലയണൽ സ്കലോണി വ്യക്തമാക്കുന്നു. ഖത്തർ ലോകകപ്പിൽ ടൂർണമെൻ്റിലെ താരമെന്ന നേട്ടത്തിനൊപ്പം ലോകകിരീടം കൂടി സ്വന്തമാക്കിയാണ് മെസ്സിയുടെ മടക്കം. ലോകകപ്പ് ടൂർണമെൻ്റിലെ എല്ലാ ഘട്ടത്തിലും ഗോൾ കണ്ടെത്തുന്ന താരമെന്ന നേട്ടം കൂടി ഇന്നലെ മെസ്സി സ്വന്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article