ലോകകപ്പ് ആവേശം പരിധിവിട്ടു, കയ്യാങ്കളിയിൽ അവസാനിക്കാതെ കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:35 IST)
കണ്ണൂർ പള്ളിയാൻ മൂലയിൽ ഫുട്ബോൾ ആഹ്ളാദപ്രകടനത്തിനിടെ നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്,ആദർശ്,അലക്സ് ആൻ്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിൻ്റെ നില ഗുരുതരമാണ്.സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12:40 ഓടെയായിരുന്നു സംഭവം നടന്നത്. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. ആദ്യം വാക്കേറ്റത്തിലേക്ക് പോകുകയും ഇത് സംഘർഷവും കടന്ന് ആക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു. പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍