കേരളത്തിനു പെരുന്നാള്‍ സമ്മാനം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് ചുണക്കുട്ടികള്‍, വിജയം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം

Webdunia
ചൊവ്വ, 3 മെയ് 2022 (08:47 IST)
ചെറിയ പെരുന്നാള്‍ ദിവസം കേരളത്തിന് ഇരട്ടി മധുരമായി സന്തോഷ് ട്രോഫി കിരീട നേട്ടം. ശക്തരായ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം തോല്‍പ്പിച്ചത്. ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു കേരളത്തിന്റെ ജയം. 
 
നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അധിക സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. ബംഗാളാണ് ആദ്യ ഗോള്‍ നേടിയത്. കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ശേഷിക്കെ മറുപടി ഗോള്‍ നേടി കേരളം പ്രതീക്ഷ കാത്തു. അധിക സമയവും കഴിയുമ്പോള്‍ മത്സരം 1-1 എന്ന നിലയില്‍ കലാശിച്ചു. പിന്നീട് ജേതാക്കളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് കേരളം നെഞ്ചുവിരിച്ച് നിന്നപ്പോള്‍ രണ്ടാം കിക്ക് ബംഗാളിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article