സന്തോഷ് ട്രോഫി നേടിയാൽ ഒരു കോടി, പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി

തിങ്കള്‍, 2 മെയ് 2022 (14:39 IST)
സന്തോഷ് ട്രോഫി കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂർവ സമ്മാനം. കപ്പടിച്ചാൽ ടീമിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും  വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിൽ ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്.
 

Team Kerala, all the best for today's #SantoshTrophyFinal. Happy to announce a cash prize of Rs. 1 crore if they lift this coveted trophy in Indian football. #ComeOnKerala pic.twitter.com/pdxfLnfzsP

— Dr. Shamsheer Vayalil (@drshamsheervp) May 2, 2022
ഒരു ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂർണമെന്റിനെ വലിയ ആവേശത്തോടെയാണ് ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തത്. സെമിയിൽ കർണാടകയ്ക്കെതിരെ 7 ഗോൾ അടിച്ചുകൂട്ടിയ കേരള ടീമിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചുപ്ഉലർത്തുന്നത്. ബംഗാളുമായുള്ള ഫൈനൽ മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപാണ് കേരളത്തിന് ആവേശം പകർന്ന് ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍