മതവിദ്വേഷ പ്രസംഗം: പി‌ സി ജോർജിന് ‌ജാമ്യം

ഞായര്‍, 1 മെയ് 2022 (13:08 IST)
അനന്തപുരി ഹിന്ദുമഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷപ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ മുൻ എംഎൽഎ പി സി ജോർജിന് ജാമ്യം. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്‌, അന്വേഷണത്തെ സ്വാധീനിക്കരുത്‌, വിദ്വേഷ പ്രസംഗം നടത്തരുത് എന്നീ ഉപാധികളോടെയാണ് ജാമ്യമെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു.
 
അവധി ദിനമായതിനാൽ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ജോർജിനെ ഹാജരാക്കിയത്. എ.ആര്‍.ക്യാമ്പില്‍ വെച്ചായിരുന്നു വൈദ്യ പരിശോധന നടത്തിയത്. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍