പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു, എന്റെ അറസ്റ്റ് തീവ്രവാദികൾക്കുള്ള പിണറായിയുടെ ‌റംസാൻ സമ്മാനം: പി സി ജോർജ്

ഞായര്‍, 1 മെയ് 2022 (14:29 IST)
വിദ്വേഷ പ്രസംഗവിഷയത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുൻ എംഎ‌ൽഎ പിസി ജോർജ്. കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരി‌ക്കുകയായിരുന്നു അദ്ദേഹം. തനിക്ക് മുസ്ലീം തീവ്രവാദികളുടെ വോട്ട് വേണ്ടെന്നും അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായിയുടെ റംസാന്‍ സമ്മാനമാണെന്നും പി‌സി ജോർജ് പറഞ്ഞു.
 
സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായി വോട്ടിന് വേണ്ടി നടത്തിയ അറസ്റ്റാണീത്. യൂസഫലിയുടെ കാര്യത്തില്‍ പ്രസ്താവനയില്‍ തിരുത്തുണ്ട്. ഞാന്‍ ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്. അല്ലാതെ മതം നോക്കിയല്ല അത്തരമൊരു പ്രസ്താവന നടത്തിയത്. മനസ്സിലുള്ളത് പുറത്തേക്ക് വന്നപ്പോള്‍ മറ്റൊന്നായി പിസി ജോർജ് പറഞ്ഞു.
 
ബഹുമാനപ്പെട്ട കോടതി എനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാൻ എന്ത് പറഞ്ഞിട്ടുണ്ടോ അതിൽ ഉറച്ചുനിൽക്കുന്ന ആളാണ്. തുള്ളിമരുന്നിനെക്കുറിച്ച് പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവനുസരിച്ചെന്നാണ് ഞാന്‍ അക്കാര്യം പറഞ്ഞത്. പി സി ജോർജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍