ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ചെന്നൈ ജവാഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മല്‍സരം.
ചെന്നൈയിനെതിരെ ജയിക്കാനായാഇല്‍ പോയന്‍റ് നിലയില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഇടം നേടാന്‍ ബ്ലാസ്റ്റേര്‍സിനാകും. അഞ്ചു കളികളില്‍ നിന്നായി എട്ടു പോയന്‍റുമായി ചെന്നൈ നാലാംസ്ഥാനത്തും ആറു കളികളില്‍ എട്ടു പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണുള്ളത്.
എഫ് സി ഗോവക്കെതിരായ മല്‍സരത്തില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ കാര്യമായ അഴിച്ചു പണിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ മൈക്കല്‍ ചോപ്ര, മുഹമ്മദ് റഫീഖ്, അസ്രാത് മെഹമത് എന്നിവര്‍ ഇന്ന് കളിച്ചേക്കുമെന്നും സൂചനയുണ്ട്