ഇന്ത്യ തോല്‍‌ക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഗവാസ്‌കര്‍

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2016 (17:18 IST)
എല്ലാ മത്സരങ്ങളിലും ടീമിനെ ജയിപ്പിക്കാന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡര്‍ പരീക്ഷണമാണ് റാഞ്ചിയിലെ തോല്‍‌വിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

നായകന്‍ മഹേന്ദ്ര സിംഗ് ധോണി നാലാമതായി ക്രീസില്‍ എത്തിയാല്‍ വാലറ്റത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആരും ഉണ്ടാകില്ല. പിന്നാലെ കോഹ്‌ലിയുടെ വിക്കറ്റ് കൂടി നഷ്‌ടമായാല്‍ അഞ്ചാമതും ആറാമതും വരുന്നവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

കോഹ്‌ലിയുടെ പ്രകടനം മോശമായി അദ്ദേഹം പുറത്തായാല്‍ തുടര്‍ന്നു വരുന്നവര്‍ക്ക് അതിസമ്മര്‍ദ്ദമാണ് ഉണ്ടാകുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പരയില്‍ കോഹ്‌ലി പരാജയപ്പെട്ട രണ്ട് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിലാണ് ഇന്ത്യ ജയം കണ്ടെത്തിയത്. നിര്‍ണായകമായ അഞ്ചാം ഏകദിനം ശനിയാഴ്‌ചയാണ്.
Next Article