കരിമ്പടയുടെ താളത്തിനൊപ്പം ചുവടുവെച്ച് ഗാലറി; ബ്ലാസ്റ്റേഴ്സിന്റെ ബലം ആരാധകർ തന്നെ! - വീഡിയോ

Webdunia
വ്യാഴം, 11 ജനുവരി 2018 (08:00 IST)
ഡൽഹിക്കെതിരായ തകര്‍പ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്സ് ആഘോഷിച്ചത് ഗാലറിയിലിരിക്കുന്ന ആരാധകർക്കൊപ്പം. കളിക്ക് ശേഷം ടീം മുഴുവൻ ആരാധകരെ പ്രത്യഭിവാദനം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.
 
ഡല്‍ഹിയെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിലെ ചുണക്കുട്ടികൾ തകർത്തത്.പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം ആയിരുന്നു മികച്ച് നിന്നത്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെക്കാതെ ഗാലറിയിലെത്തിയ ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയില്ല.
 
11-ആം മിനിറ്റിലെ ഗോളിന് ശേഷം 78-ആം മിനിറ്റിലും 83-ആം മിനിറ്റിലും ഹ്യൂം ഗോൾ വല ചലിപ്പിച്ചു. 
ജെയിംസിന്റെ തിരിച്ചുവരവിലെ മത്സരത്തില്‍ ഉശിരന്‍ സമനിലയും രണ്ടാം മത്സരത്തില്‍ അത്യുഗ്രന്‍ വിജയവുമാണ് ടീം സ്വന്തമാക്കിയത്. 
 
സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ഫോമിലേക്കുയര്‍ന്നതു കണ്ട മത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും സന്തോഷത്തിലാണ്. ഡൽഹിയിലും മഞ്ഞപ്പട ആര്‍ത്തലച്ചുകൊണ്ടിരുന്നു. ഇവർക്ക് നൽകിയ വിജയമാണ് ഇന്നലത്തെ കളി.

അനുബന്ധ വാര്‍ത്തകള്‍

Next Article