മഞ്ഞപ്പടയെന്ന മിത്രത്തെയേ നിങ്ങൾക്കറിയൂ, കരിമ്പടയെന്ന ശത്രുവിനെ അറിയില്ല!

വ്യാഴം, 11 ജനുവരി 2018 (07:46 IST)
ഇന്നലെവരെ കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറഞ്ഞാൽ മഞ്ഞപ്പട അഥവാ 'യെല്ലോ ആർമി' എന്നാണ് എല്ലാവർക്കും ഓർമ വരിക. എന്നാൽ, മഞ്ഞപ്പട ഇന്നലെ കരിമ്പടയായി. മഞ്ഞയ്ക്ക് പകരം കറുപ്പ് ജഴ്സിയിൽ കളത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത് കിടിലൻ പ്രകടനമാണ്. 
 
ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കറുപ്പ് ജേഴ്‌സിയില്‍ അണിഞ്ഞ് കടിലന്‍ തിരിച്ചുവരവാണ് നടത്തിയത്. ഹ്യൂമിന്റെ ഹാട്രിക് ഗോളാണ് കേരളത്തിനു തുണയായത്.
 
ഡല്‍ഹിയില്‍ നടന്ന പോരാട്ടത്തിലാണ് എവേ കിറ്റ് ചരിത്രത്തില്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് ഉപയോഗിച്ചത്. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കറുപ്പു മഞ്ഞയും നിറത്തിലാണ് എവേ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. കളി ജയിക്കാനായതോടെ ടീമിന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍