ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടത് 40 കോടിയോളം ആളുകള്‍. പ്രമുഖ മീഡിയ ഗവേഷണ വിഭാഗമായ ടിഎഎം ശേഖരിച്ച വിവരങ്ങളാണ് ഇതിലേക്ക് വിരള്‍ ചൂണ്ടുന്നത്. 40 കോടി 29 ലക്ഷത്തോളം ആളുകള്‍ പ്രഥമ ഐ.എസ്.എല്‍ മത്സരങ്ങള്‍ ടി.വിയിലൂടെ കണ്ടെന്നാണ് കണക്കുകള്‍.
ഡിസംബര്‍ 20 ന് നടന്ന അത്ലറ്റിക്കോ ഡി കോല്‍ക്കത്ത-കേരള ബ്ളാസ്റേഴ്സ് ഫൈല്‍ 5.7 കോടി ആളുകള്‍ ടെലിവിഷലൂടെ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റേറ്റിംഗ് ഐ എസ് എലിന് ലഭിക്കുന്ന പ്രചാരമാണ് സൂചിപ്പിക്കുന്നത്.