തടസ്സങ്ങളെല്ലാം നേരിടാൻ ക്രിസ്‌ത്യാനോയ്‌ക്ക് കഴിയും: പിന്തുണയുമായി കാമുകി

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (12:59 IST)
ക്രിസ്‌ത്യാനോ റൊണാൾഡോയ്‌ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസ്. എല്ലാ തടസ്സങ്ങളും നേരിട്ട് ക്രിസ്‌റ്റ്യാനോയ്‌ക്ക് മുന്നേറാനാകുമെന്നും താന്‍ ക്രിസ്റ്റ്യാനോയെ സ്‌നേഹിക്കുന്നുവെന്നും തന്റെ ഇൻസ്‌റ്റാഗ്രാം അക്കൗണ്ടിലൂടെ ജോര്‍ജിന വ്യക്തമാക്കി.
 
അമേരിക്കൻ യുവതിയെ ക്രിസ്‌റ്റ്യാനോ പീഡിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു. താൻ പീഡനത്തിന് ഇരയായെന്ന് അമേരിക്കൻ യുവതിതന്നെയാണ് ആരൊപണവുമായി രംഗത്തുവന്നത്. എന്നാൽ അതിന് പിന്നാലെയാണ് തന്റെ പിന്തുണ അറിയിച്ചുകൊണ്ട് ജോർജിന എത്തിയിരിക്കുന്നത്.
 
2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനോ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article