എന്നാലും റോണോ...; ഞെട്ടിത്തരിച്ച് ആരാധകർ!

വെള്ളി, 13 ജൂലൈ 2018 (09:28 IST)
ഓഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിന്റെ ഭാഗമായി റയല്‍ മാഡ്രിഡും യുവന്റസും നേർക്കുനേർ പോരാടാനൊരുങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. എന്നാലിപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഫുട്ബോൾ പ്രേമികളെ മൊത്തം നിരാശയിലാഴ്ത്തുന്നതാണ്.
 
റയലിനെ നേരിടാനൊരുങ്ങുന്ന യുവന്റസ് നിരയില്‍ റൊണാള്‍ഡോ ഉണ്ടായേക്കില്ല. യുവന്റസിലെത്തിയ ശേഷം റൊണാള്‍ഡോ ആദ്യമായി പഴയ ടീമായ റയല്‍ മാഡ്രിഡിനെ നേരിടുന്നു എന്ന പ്രത്യേകതയോടെ ടൂര്‍ണമെന്റിന് വലിയ പ്രാധാന്യമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
 
ഈ മാസം അവസാനം വരെ അവധിക്കാലം ആഘോഷിക്കുന്ന റൊണാള്‍ഡോ ജൂലൈ 30നാണ് യുവന്റസ് ടീമിനൊപ്പം ചേരുക. റോണോ എത്തുന്നതിന് മുമ്പ് തന്നെ യുവന്റസിന്റെ അമേരിക്കയിലുള്ള പ്രീ സീസണ്‍ ആരംഭിച്ചിരിക്കും. ഇതാണ് റോണോ കളിക്കാൻ ഇറങ്ങിയേക്കില്ലെന്ന സൂചനകൾ വരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍