ഗ്രൌണ്ടിൽ തങ്ങൾക്കാകുന്നതെല്ലാം ചെയ്യും. പക്ഷേ, ഇത് ലോകകപ്പാണ്. ഞങ്ങള്‍ ഉൾപ്പെട്ടിരിക്കുന്നത് സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ എന്നിവരുള്‍പ്പെട്ട കഠിനമായ ഗ്രൂപ്പിലും. പ്രാഥമികഘട്ടം കടന്ന് നോക്കൗട്ടിലെത്തുക എന്നതാണ് ടീമിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അത് നേടിക്കഴിഞ്ഞാൽ പിന്നെ എന്തും സംഭവിക്കാം’ ക്രിസ്റ്റീനൊ പറയുന്നു.
ലോകകപ്പ് നേട്ടത്തെക്കുറിച്ച് താരം പറജ്യുന്നത് ഇങ്ങനെ.
‘തുറന്നു പറയട്ടെ അതിന് സാധ്യത കുറവാണ്. ഞങ്ങൾ ഫേവറിറ്റുകളുടെ കൂട്ടത്തിലുമല്ല. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീൽ സ്പെയിൻ അർജന്റീന തുടങ്ങി ചുരുക്കം ചില ടീമുകളേ ഫേവറിറ്റുകളുടെ കൂട്ടത്തിൽ വന്നിട്ടുള്ളു എന്നാണ് എന്റെ വിലയിരുത്തൽ. അവരെല്ലാം വലിയ ടീമുകളാണ്. എന്നാൽ ലോകകപ്പിൽ ഓരോ ദിവസത്തേയും പകടന;ത്തിനനുസരിച്ചാണ് മത്സരഫലം. അതിനാൽ തങ്ങളുടെ ശക്തി മൈതാനത്ത് പ്രകടിപ്പിക്കാൻ തയ്യാറാണ്‘.