പോർച്ചുഗലിന്റെ കരുത്ത് റോണാൾഡോ!

വെള്ളി, 1 ജൂണ്‍ 2018 (14:55 IST)
റഷ്യൻ ലോകകപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഫിഫ ഗ്രൂപ്പ് ബിയിലെ ടീമുകളെ എടുത്ത് നോക്കിയാൽ പോർച്ചുഗൽ ജയമുറപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ക്രിസ്റ്റ്യാനോ റൊണാൾഡൊ എന്ന താരത്തിന്റെ സാന്നിധ്യം ടീമിന് നല്ല ആത്മവിശ്വാസമാണ് നൽകുന്നത്. 
 
മൊറൊക്കോ, സ്പെയിൻ, പോർച്ചുഗൽ, ഇറാൻ എന്നീ ടീമുകളാണ് ഗ്രൂപ് ബിയിലുള്ളത്. കളിക്കു മുന്നേ തന്നെ ഇവരിൽ ആരാകും മുന്നിലെത്തുകയെന്നത് പ്രവചിക്കാനാകും. യോഗ്യതാ റൌണ്ടിൽ 15 ഗോളുകളാണ് റോണാൾഡോ പോർച്ചുഗലിനായി നേടിയത്. 
 
ലോകകപ്പ് നേടാത്ത യൂറോപ്പിലെ മുൻ‌നിര ടീമുകളിലൊന്നാണ് പോർച്ചുഗൽ. അതുകൊണ്ട് തന്നെ ഓരോ മത്സരവും ടീമിനും അത്രതന്നെ പ്രാധാന്യവുമുണ്ട്. പോർച്ചുഗൽ തോറ്റാലും ജയിച്ചാലും നേട്ടവും നഷ്ടവും റൊണാൾഡോയ്ക്ക് മാത്രമാണ്. 
 
ഫിഫ ലോകകപ്പിന്റെ 21-ആം പതിപ്പാണ് 2018 ജൂണ്‍ 8 മുതല്‍ ജൂലൈ 8 വരെ റഷ്യയില്‍ നടക്കുന്നത്. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ഇതാദ്യമായാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. അതിന്റെ ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ ഓരോരുത്തരും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍