ഹോളണ്ടിന്റെ പ്രതിരോധത്തിൽ കുടുങ്ങി റൊണാൾഡൊ; പോർച്ചുഗലിനു കനത്ത പരാജയം

ചൊവ്വ, 27 മാര്‍ച്ച് 2018 (11:11 IST)
ലോക കപ്പിനു മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനു കനത്ത പരാജയം.
ഹോളണ്ടിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെട്ടത്. ഇത്തവണ ലോകകപ്പിനു യോഗ്യതപോലും നേടാനാവാത്ത ഹോളണ്ടിനോട് തോൽവി ഏറ്റു വാങ്ങിയത് കനത്ത പ്രഹരമായിരിക്കുകയാണ് ടീം പോർച്ചുഗലിന്.
 
കഴിഞ്ഞ ഒൻപത് കളികളിൽ തുടർച്ചയായി ഗോളടിച്ച് ഫോമിലായിരുന്ന സൂപ്പർ താരം ക്രിസ്റ്റീനൊ റൊണാൾഡോക്ക് മത്സരത്തിൽ അത്ഭുതങ്ങളൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തിൽ ഈജിപ്തിനെതിരെ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകൾ ഈ മത്സരത്തിലും ആരാധകർ പ്രതീക്ഷിച്ചെങ്കിലും ഹോളണ്ടിന്റെ പ്രതിരോധപ്പട തീർത്ത കനത്ത വേലി മറികടക്കാൻ സൂപ്പർതാരത്തിനായില്ല. 
 
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ജോവേ കാന്‍സെലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പോര്‍ച്ചുഗലിന് വിനയായി. മെംഫിസ് ഡിപെ, റ്യാന്‍ ബാബേല്‍, ക്യാപ്റ്റൻ വിര്‍ജില്‍ വാന്‍യി എന്നിവരാണ് ഹോളണ്ടിണ് അഭിമാന ജയം നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍