"രാജാവെത്തി, രാജ്യം ചുവന്നു": ഓൾഡ് ട്രാഫോർഡിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി റൊണാൾഡോ

Webdunia
ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (08:51 IST)
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലേക്കും മാഞ്ചസ്റ്റർ ജേഴ്‌സിയിലേക്കുമുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാൽഡോ. ഏറെ നാളുകൾക്ക് ശേഷം ഓൾഡ്ട്രാഫോഡിൽ രാജാവ് വീണ്ടുമെത്തിയപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ചുവന്ന കടലായി തന്നെ മാറി. ക്രിസ്റ്റ്യാനോയുടെ വാം അപ്പിനടക്കം ഗാലറി അലയൊലികൾ തീർക്കുന്ന കാഴ്‌ച്ചയ്ക്കായിരുന്നു ഇന്നലെ മാഞ്ചസ്റ്റർ സാക്ഷിയായത്.
 
മാഞ്ചസ്റ്ററിലേക്കുള്ള തന്റെ മടങ്ങിവരവ് രണ്ട് ഗോളുകൾ കൊണ്ടാണ് റൊണോ ആഘോഷമാക്കിയ്അത്. എതിരാളികളായ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ഒന്നിമെതിരെ 4 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ വിജയം.ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍.
 
 
രണ്ടാം പകുതിയില്‍ 56ആം മിനിറ്റിൽ  ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തെങ്കിലും ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസിനായിരുന്നു അടുത്ത ഊഴം. പകരക്കാരനായി ഇറങ്ങിയ ലിംഗാര്‍ഡ് ഇഞ്ചുറി ടൈമില്‍ ഗോൾ കണ്ടെത്തിയതോടെ യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയായി.
 
ഇന്നലത്തെ രണ്ട് ഗോളുകളോടെ മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 ആയി. 2003 മുതൽ 2009 വരെയായിരുന്നു മാഞ്ചസ്റ്ററിനായി റൊണാൾഡൊ ബൂട്ടിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article