നീണ്ട പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡൊ ഓൾഡ് ട്രാഫോൾഡിൽ പന്ത് തട്ടിതുടങ്ങി. യുണൈറ്റഡ് ക്യാമ്പിൽ ഇന്നലെയാണ് താരം ജോയിൻ ചെയ്‌തത്. ശനിയാഴ്‌ച്ച ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലായിരിക്കും ദീർഘനാളുകൾക്ക് ശേഷം റൊണാൾഡൊ തന്റെ ചുവന്ന കുപ്പായം വീണ്ടും അണിയുക.