അവസാന മിനുട്ടിൽ വീണ്ടും ട്വിസ്റ്റ്, റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (21:45 IST)
ഇറ്റാലിയൻ ക്ലബായ യുവന്റസ് വിടാൻ തീരുമാനിച സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നായിരുന്നു ഇന്ന് വൈകുന്നേരം മുഴുവൻ ഫുട്ബോൾ ലോകത്ത് നിറഞ്ഞുനിന്ന വാർത്ത. എന്നാൽ ആവേശകരമായ ഒരു ഫുട്ബോൾ മത്സരം പോലെ ഇഞ്ചുറി ടൈമിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
 
റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് യുനൈറ്റഡ് അധികൃതരുമായി ചര്‍ച്ച നടത്തിയതും സിറ്റിയുമായുള്ള ഡീലിൽ നിന്നും മാറി യുണൈറ്റഡ് പ്രധാനിയായത് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ. പഴയതട്ടകമായ യുണൈറ്റഡിൽ നിന്ന് മാറി റോണോ ചിരവൈരികളായ സിറ്റിയിലേക്ക് പോകുമെന്ന വാർത്തകൾ വന്നതിനോട് വൈകാരികമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതികരിച്ചത്.
 
എന്നാൽ അപ്രതീക്ഷിത ട്വിസ്റ്റിന്റെ ഞെട്ടലിലാണ് ഫുട്ബോൾ ലോകം, ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും സന്തോഷത്തിലാകുമെന്നും ഉറപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് റോണോ പഴയതട്ടകത്തിലേക്ക് മടങ്ങുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ചത്.. യുവന്റസ് വിടുകയാണെങ്കില്‍ റൊണാള്‍ഡോയെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ യുനൈറ്റഡ് തയാറാണെ യുനൈറ്റഡ് പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുടെ ഒരൊറ്റ ട്വീറ്റിലാണ് കാര്യങ്ങൾ ഒരു സിനിമാകഥ പോലെ സസ്‌പെൻസ് നിറഞ്ഞ ക്ലൈമാക്‌സിലേക്ക് നീങ്ങിയത്.
 
2003ലാണ് സ്പോർട്ടിങ് ക്ലബിൽ നിന്നും റൊണാൾഡോ മാഞ്ചസ്റ്ററിലേക്കെത്തിയത്. തുടർന്ന് 2009 വ്അരെ താരം ക്ലബിൽ തുടർന്നു. അവിടെ നിന്നും റെക്കോഡ് തുകയ്ക്ക് റയലിലേക്ക് പോയ റോണാാൾഡൊ അവിടെ നിന്നാണ് യുവന്റസിലേക്കെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article