റൊണാൾഡോ ഗോളടിച്ചെന്നാണ് ഞാൻ കരുതിയത്, ശ്രമിച്ചത് പന്ത് പാസ് ചെയ്യാൻ : ബ്രൂണോ ഫെർണാണ്ടസ്

ചൊവ്വ, 29 നവം‌ബര്‍ 2022 (13:19 IST)
യുറുഗ്വയ്ക്കെതിരായ ഗ്രൂപ്പ് എച്ചിലെ പോരാട്ടത്തിൽ പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നാണ് കരുതിയിരുന്നതെന്ന് ബ്രൂണോ ഫെർണാണ്ടസ്. പന്ത് പാസ് ചെയ്യാനാണ് ശ്രമിച്ചതെന്നും എതിരാളികൾക്കെതിരെ വിജയം നേടാൻ സാധിച്ചതാണ് പ്രധാനമെന്നും ബ്രൂണോ പറഞ്ഞു.
 
ബ്രൂണോ ഫെർണാണ്ടസ് അടിച്ച ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ചതാണെന്ന തരത്തിൽ വാർത്തകൾ വ്യാപകമയിരുന്നു. റൊണാൾഡോ ഗോൾ ആഘോഷിക്കുകയും ചെയ്തതിന് ശേഷമാണ് ഗോളിൻ്റെ ക്രെഡിറ്റ് ബ്രൂണോയ്ക്കാണെന്ന് സ്റ്റേഡിയത്തിൽ തെളിഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ പോലെയാണ് ഞാൻ ആഘോഷിച്ചത്. അദ്ദേഹം പന്തിൽ ടച്ച് ചെയ്തതായി എനിക്ക് തോന്നി. അദ്ദേഹത്തിന് പാസ് നൽകാനാണ് ഞാൻ ശ്രമിച്ചതും. എന്തായാലും എതിരാളികൾക്കെതിരെ വിജയം നേടുകയും അടുത്ത റൗണ്ടിൽ കടക്കുകയുമാണ് പ്രധാനം അത് സാധിച്ചു. ബ്രൂണോ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍