ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തില്‍ ബ്രസീലിന് തോല്‍വി. ആഫ്രിക്കന്‍ കരുത്തന്‍മാരായ കാമറൂണിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. കാമറൂണിനോട് തോറ്റെങ്കിലും നേരത്തെ രണ്ട് കളികളും ജയിച്ച ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. കാമറൂണിന് വേണ്ടി രണ്ടാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടിയത് വിന്‍സന്റ് അബൗബക്കര്‍ ആണ്. ഗോളിന് പിന്നാലെ റെഡ് കാര്‍ഡ് കണ്ട് അബൗബക്കര്‍ പുറത്താകുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ കാമറൂണിന്റെ ആദ്യ ജയമാണ് ഇത്. ബ്രസീലിനെതിരെ ജയിച്ചെങ്കിലും കാമറൂണ്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.