ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് വേണം, സാമ്രാജ്യം നിലനിർത്താൻ ബെൻ സ്റ്റോക്സ് തിരിച്ചെത്തുന്നു

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (21:07 IST)
ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് പരിഗണിച്ചാണ് ബെൻ സ്റ്റോക്സ് ഏകദിനത്തിലേക്ക് തിരികെ വരുന്നത്. ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ മുൻ താരങ്ങളടക്കം നിരവധി പേർ ബെൻ സ്റ്റോക്സ് തിരികെ ഏകദിനടീമിൽ മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 
നിലവിൽ പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനൊരൊരുങ്ങുന്ന ബെൻ സ്റ്റോക്സ് തന്നെയാണ് ഇക്കാര്യത്തെ പറ്റി സൂചനനൽകിയത്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഓരോ ക്രിക്കറ്റ് താരവും ഉറ്റു നോക്കുന്ന കാര്യമാണെന്നും ലോകകപ്പ് തുടങ്ങുമ്പോൾ തനിക്ക് ഒരുപക്ഷേ തിരിച്ചെത്താൻ തോന്നിയേക്കുമെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. 2019ലെ  ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകപങ്കുവഹിച്ച ബെൻ സ്റ്റോക്സ് കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിലും നിർണായക പ്രകടനം നടത്തി തിളങ്ങിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article