സുവർണ തലമുറയ്ക്കൊപ്പം ബെൽജിയത്തിൻ്റെ സൂപ്പർ കോച്ചും സ്ഥാനമൊഴിഞ്ഞു

വെള്ളി, 2 ഡിസം‌ബര്‍ 2022 (13:23 IST)
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം പോലും കടക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബെൽജിയം ടീമിൻ്റെ പരിശീലകസ്ഥാനം ഒഴിയുന്നതായി പരിശീലകൻ റോബർട്ടോ മാർട്ടിനസ്. വിജയം വേണ്ടിയിരുന്ന അവസാനഗ്രൂപ്പ് മത്സരത്തിൽ ക്രോയേഷ്യയോട് സമനില വഴങ്ങിയതോടെയാണ് ബെൽജിയം ഗ്രൂപ്പിൽ നിന്നും പുറത്തായത്. 
 
എൻ്റെ അവസ്ഥ വളരെ വ്യക്തമാണ്. ലോകകപ്പിലെ ഫലം എന്തായാലും പരിശീലകസ്ഥാനം ഒഴിയുമെന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. ദീർഘകാലമായി ടീമിനെ പരിശീലിപ്പിച്ചുവരികയാണ്. ഞാന്‍ രാജിവച്ച് ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്. മാർട്ടിനെസ് പറഞ്ഞു. പരിശീലകനും ടെക്നിക്കൽ ഡയറക്ടറുമെന്ന നിലയിൽ ബെൽജിയം ടീമിനെ തുടർച്ചയായി നാല് വർഷം ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തിക്കാൻ മാർട്ടിനസിന് സാധിച്ചിരുന്നു. 2018ലെ റഷ്യൽ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്താനും 2021 യുവേഫ നേഷൻസ് ലീഗിൽ സെമിയിലെത്താനും മാർട്ടിനസിൻ്റെ പരിശീലനത്തിൽ ബെൽജിയത്തിനായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍