മികച്ച മത്സരമാണ് കാഴ്ച്ചവെച്ചത്, തോൽവി നിർഭാഗ്യമെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2020 (13:27 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷദ്പൂരിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ടീം എന്ന നിലയിൽ കേരളാ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോരി. മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ പത്ത് പേരുമായാണ് മത്സരിച്ചതെന്നും എന്നിട്ടും ഒരവസരത്തിൽ 2-1ന്റെ ലീഡ് സ്വന്തമാക്കിയെന്നും ഷട്ടോരി പറഞ്ഞു. മത്സരത്തിന്റെ 50മത് മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് താരം ചുവപ്പുകാർഡ് കണ്ട് പുറത്തായത്.
 
 ദിവസം മുഴുവനും കഷ്ടപ്പെട്ട്  ഇത്തരം ഫലങ്ങൾ സംഭവിക്കുമ്പോൾ നിരാശയാണ് തോന്നുന്നതെന്നും കളി മാറ്റാൻ കഴിവുള്ള താരങ്ങൾ ബെഞ്ചിൽ ഇല്ലായിരുന്നുവെന്നും ഷട്ടോരി പറഞ്ഞു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കയിരുന്നു എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിൽ ജംഷദ്പൂർ എഫ് സിയുമായി പരാജയപ്പെട്ടത്.
 
2-1ന് ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിന്ന മത്സരത്തിൽ 75ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില പിടിച്ച ജംഷദ്പൂരിന് ഓഗ്ബച്ചെയുടെ സെൽഫ് ഗോളാണ് വിജയം നൽകിയത്. നിലവിൽ 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പട്ടികയിൽ എട്ടാമതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article