ആറാം തമ്പുരാൻ, ബാലന്‍ ഡി ഓര്‍ വീണ്ടും കീഴടക്കി കിംഗ് ലിയോ

നീലിമ ലക്ഷ്മി മോഹൻ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:09 IST)
പ്രതീക്ഷ തെറ്റിയില്ല. ആറാമതും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ലിയോണൽ മെസി. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മെസി വീണ്ടും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. അവസാന റൗണ്ടില്‍ ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്കിനെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.   
 
ഇതോടെ ഏറ്റവും അധികം ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കി. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസി ഈ റെക്കോര്‍ഡ് ഒറ്റയ്ക്ക് തന്റെ പേരില്‍ കുറിച്ചത്. ചാമ്പ്യന്‍സ് ലീഗിലെയും ലാലിഗയിലെയും മിന്നും പ്രകടനമാണ് മെസിക്ക് തുണയായത്.
 
ലാലിഗയില്‍ 36ഉം ചാമ്പ്യന്‍സ് ലീഗില്‍ 12ഉം ഗോളുകളാണ് സീസണില്‍ മെസി നേടിയത്. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസിക്കായിരുന്നു. 2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാല് വര്‍ഷം മെസി ബാലന്‍ ഡി ഓര്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനേയും മുഹമ്മദ് സലാഹും അവസാന അഞ്ചില്‍ ഇടംപിടിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍