കൊമ്പൻ‌മാരുടെ കൂട്ടത്തിൽ ഇനി വിനീത് ഇല്ല, ചൈന്നൈയിൽ എഫ് സിയുമായി കരാർ ഒപ്പുവച്ചു

ചൊവ്വ, 22 ജനുവരി 2019 (17:33 IST)
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി സ്ട്രൈക്കർ ചെന്നൈയിൻ എഫ് സിയിലേക്ക്. താരം ചെന്നൈയിയിൻ എഫ് സിയുമായി പുതിയ കരാറിൽ ഒപ്പുവച്ചു. ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
സി കെ വിനിത് ചെന്നൈയിൻ എഫ്സിയേക്ക് പോകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എ എഫ് സി കപ്പിനു മുപായി ടീം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈന്നൈയിൻ എഫ് സി വിനീതിനെ പാളയത്തിൽ എത്തിച്ചിരിക്കുന്നത്. ടീമിലെ പ്രധാന സ്ട്രൈക്കറായ ജെജെ ലാല്‍ പെഖുല ഫോമിലല്ലാത്തതും വിനീതിനെ ടീമിലെത്തിച്ചതിന് പ്രധാന കാരണമാണ്.
 
ബ്ലസ്സ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റനായ സന്ദേശ് ജിങ്കനും മലയാളി ഡിഫൻഡർ അനസ് എടത്തൊടികയും ടീം വീടാൻ തീരുമാനിച്ചിരുന്നെങ്കിലും ഇരുവരും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽനിന്നും ഇത്തവണ ഉണ്ടായത്. ഇതിനെ തുടർന്ന് ടീം മാനേജ്മെന്റ് കോച്ച് ഡേവിഡ് ജെയിംസിനെ നേരത്തെ പുറത്താക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍