ഇവനാണ് പസഫിക് സമുദ്രത്തിന്റെ ആഴങ്ങളെ അടക്കിവാഴുന്ന ഭീകരൻ !

ചൊവ്വ, 22 ജനുവരി 2019 (15:49 IST)
സമുദ്ര ജീവികളെക്കുറിച്ച് നിരവധി സയൻസ് ഫിക്ഷൻ ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പേടിപ്പെടുത്തുന്നതും ഭീകര രൂപികളുമായ സാങ്കൽപ്പിക കടൽ ജീവികൾ ചിലപ്പോഴെല്ലാം ദുസ്വപ്ന‌മായി നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തിയിട്ടുമുണ്ടാകാം. എന്നാൽ നമ്മുടെ ധാരണകളെയെല്ലാം തെറ്റിക്കുന്ന തരത്തിൽ പസഫിക് സമുദ്രത്തിൽ ഒരു കടൽ ജീവി ഉണ്ട്. സർക്കാസ്റ്റിൻ ഫ്രിഞ്ച് ഹെഡ് എന്നാണ് ഈ ജീവിയുടെ പേര്.
 
കാഴ്ചയിൽ അത്ര ഭീകരനൊന്നുമല്ല കക്ഷി. ആദ്യ കാഴ്ചയിൽ ഒരു പാവത്താൻ മീൻ ആണെന്ന് മാത്രമേ തോന്നു. പാറക്കൂട്ടുകളുടെ ഇടയിൽ ജീവിക്കുന്ന ഇവ ഒരു നിശ്ചിത ദൂരത്തിനപ്പുറത്തേക്ക് സഞ്ചരിക്കുകയും ഇല്ല. എന്നാൽ തങ്ങളുടെ സ്ഥല പരിധിക്കുള്ളിലൂടെ പോകുന്ന ഏതൊരു ജീവനുള്ള വസ്തുവിനെയും ഈ ജീവി ക്രൂരമായി കീഴ്പ്പെടുത്തും.
 
വേട്ടയാടുന്ന  സമയത്താണ് സർക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡിന്റെ ഭീകര രൂപം വെളിവാകുക, ഈ സമയം വായക്കിരുവശവും വിടരുകയും വിശാലമാവുകയും ചെയ്യും കൂർത്ത പല്ലുകൾ ഇരയുടെ ദേഹത്താഴ്ത്തിയിറക്കാൻ ശരീരം തയ്യാറെടുക്കും. ആ രൂപം കണ്ടാൽ ആരും ആണാങ്ങാനാവാത്ത വിധം നിന്നുമ്പോകും എന്നതാണ് വാസ്തവം. വേട്ടയാടുന്ന ജീവിയുടെ വലിപ്പംപോലും സർക്കാസ്റ്റിക് ഫ്രിഞ്ച് ഹെഡിന് ഒരു പ്രശ്നമല്ല. സാൻഫ്രാൻസിസ്കോയ്ക്കും മെക്സിക്കോയ്ക്കും ഇടയിലുള്ള കടലിലാണ് ഇവ കാണപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍