കലാശ പോരിൽ ബെൻസേമയുടെ മടങ്ങിവരവുണ്ടാകുമോ? അർജൻ്റീനയ്ക്കെതിരെ കളിച്ചേക്കാൻ എത്രത്തോളം സാധ്യത

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (13:34 IST)
ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്ക്കെതിരെ ഫ്രാൻസിനായി സൂപ്പർ താരം കരിം ബെൻസേമ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ബെൻസേമയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നും കലാശപ്പോരിൽ ടീമിൽ തിരിച്ചെത്തുമെന്നും സ്പാനിഷ് മാധ്യമായ മാർക റിപ്പോർട്ട് ചെയ്യുന്നു.
 
ലോകകപ്പിൽ ഫ്രാൻസിൻ്റെ ആദ്യ മത്സരത്തിന് മുൻപായുള്ള പരിശീലനത്തിനിടെയായിരുന്നു ബെൻസേമ പരിക്കേറ്റ് പുറത്ത് പോകുന്നത്. പിന്നാലെ ഖത്തറിൽ നിന്നും മാഡ്രിഡിലെത്തി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ബെൻസേമയ്ക്ക് പകരം മറ്റൊരു താരത്തെ പരിശീലകൻ ദെഷാമ്പ്സ് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ഫിറ്റ്നസ് വീണ്ടെടുത്താൽ ബെൻസേമയ്ക്ക് ഫൈനൽ മത്സരം കളിക്കാനാകും.
 
ഫ്രാൻസിനായി 97 മത്സരങ്ങളിൽ 37 ഗോളുകളാണ് ബെൻസേമ നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article