മെസിയെ പൂട്ടുക, തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുക; രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ

Webdunia
ശനി, 3 ഡിസം‌ബര്‍ 2022 (11:57 IST)
പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഓസ്‌ട്രേലിയ. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ തങ്ങള്‍ കളിക്കാന്‍ ഇറങ്ങുമെന്നാണ് ഓസ്‌ട്രേലിയന്‍ ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. അര്‍ജന്റീനയുടെ എല്ലാ എതിരാളികളും മെനയുന്ന സമാന തന്ത്രം ഇന്നും നടപ്പിലാക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ടീം പറയുന്നത്. 
 
ലയണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ എന്നിവരുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഈ രണ്ട് പേരെയും ആദ്യം മുതല്‍ വളയുക എന്നതാണ് ലക്ഷ്യം. മെസിയുടെ മുന്നേറ്റങ്ങളെ പൂട്ടാന്‍ പ്രത്യേക തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. 
 
അതേസമയം, പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കില്ല ഓസ്‌ട്രേലിയ കളിക്കുക. മറിച്ച് ആക്രമിച്ച് കളിക്കുകയാകും പദ്ധതി. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ പോളണ്ടിന് പറ്റിയ ദുരന്തം ഓര്‍മയില്‍ വേണം. പ്രതിരോധത്തിലേക്ക് മാത്രം പോയാല്‍ കാര്യങ്ങള്‍ കൈവിടും. ആക്രമിച്ചു കളിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാനാണ് നോക്കേണ്ടതെന്ന് ഓസ്‌ട്രേലിയന്‍ ക്യാംപ് തീരുമാനിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article