രണ്ട് കളികള്‍ ജയിച്ചാല്‍ അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന പോരാട്ടം; ആരാധകര്‍ ആവേശത്തില്‍

ശനി, 3 ഡിസം‌ബര്‍ 2022 (10:09 IST)
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിനു സാധ്യത തെളിയുന്നു. സെമി ഫൈനലിലാണ് ഇരു ടീമുകളും ഏറ്റുമുട്ടാന്‍ സാധ്യത. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഇരു ടീമുകളും ജയിച്ചാല്‍ സെമി ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരും. 
 
ഗ്രൂപ്പ് സിയിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്. പ്രീ ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ നേരിടേണ്ടിവരിക നെതര്‍ലന്‍ഡ്‌സ് vs യുഎസ്എ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെ ആയിരിക്കും. 
 
ഗ്രൂപ്പ് ജിയിലെ ചാംപ്യന്‍മാരായ ബ്രസീലിന് പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയാണ് എതിരാളികള്‍. പ്രീ ക്വാര്‍ട്ടര്‍ ജയിച്ച് ക്വാര്‍ട്ടറിലെത്തിയാല്‍ ജപ്പാന്‍-ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെയാമ് ബ്രസീല്‍ നേരിടേണ്ടത്. പിന്നീട് സെമിയിലെത്തിയാല്‍ അവിടെ അര്‍ജന്റീന ബ്രസീലിന് വേണ്ടി കാത്തിരിക്കുന്നുണ്ടാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍