സങ്കടം സഹിക്കാനായില്ല, ജേഴ്‌സി കൊണ്ട് മുഖം പൊത്തി സുവാരസ്, പൊട്ടിക്കരഞ്ഞു; ഹൃദയം നുറുങ്ങി ആരാധകര്‍

Webdunia
ശനി, 3 ഡിസം‌ബര്‍ 2022 (11:39 IST)
ഘാനയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടറില്‍ കയറാന്‍ സാധിക്കാത്തത് ഉറുഗ്വായ് ടീമിനെ വലിയ രീതിയില്‍ വിഷമിപ്പിച്ചു. പോര്‍ച്ചുഗലിനെതിരെ ദക്ഷിണ കൊറിയ ജയിച്ചതാണ് ഉറുഗ്വായ്ക്ക് തിരിച്ചടിയായത്. ദക്ഷിണ കൊറിയയ്ക്കും ഉറുഗ്വായ്ക്കും ഒരേ പോയിന്റ് ആണെങ്കിലും അടിച്ച ഗോളുകളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിലേക്ക് കയറുകയായിരുന്നു. 
 
പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത് ഉറുഗ്വായ് താരം ലൂയി സുവാരസിനെ ഏറെ വേദനിപ്പിച്ചു. അവസാന നിമിഷം വരെ ഉറുഗ്വായ് ഒരു ഗോള്‍ കൂടി നേടാന്‍ പരിശ്രമിച്ചു. എന്നാല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഈ സമയത്ത് ടീം ബെഞ്ചില്‍ ആയിരുന്നു സുവാരസ്. 
 
ബെഞ്ചില്‍ ഏറെ വേദനയോടെ ഇരിക്കുന്ന സുവാരസിനെ അവസാന മിനിറ്റുകളില്‍ കാണാമായിരുന്നു. പലപ്പോഴും സുവാരസ് പൊട്ടിക്കരയുകയായിരുന്നു. ജേഴ്‌സി കൊണ്ട് മുഖം പൊത്തിയും സുവാരസ് ഇരിക്കുന്നത് വീഡിയോയില്‍ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article