മെസിയല്ല, നെയ്‌മറാണ് താരം; ബാഴ്‌സലോണയ്ക്ക് ജയം

Webdunia
വ്യാഴം, 29 ജനുവരി 2015 (12:30 IST)
കോപ്പ ഡെല്‍റേ ഫുട്‌ബോളിന്റെ രണ്ടാം പാദ ക്വാര്‍ട്ടറിലെ ജയത്തോടെ ബാഴ്‌സലോണ സെമിയില്‍. രണ്ടിനെതിരെ മൂന്നുഗോളിന് അത്ലറ്റിക്കൊ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ സെമിയിലെത്തിയത്.

ബാഴ്‌സലോണയുടെ കരുത്തായ മെസിയാണ് എന്നും കളി ജയിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ നെയ്‌മറാണ് താരമായത്. ബാഴ്‌സലോണയുടെ ത്രിമൂര്‍ത്തികളായ മെസിയും, നെയ്‌മറും, സുവാരസും കളം നിറഞ്ഞപ്പോള്‍ അത്ലറ്റിക്കൊ മാഡ്രിഡിന് എല്ലാ പരാജയമായിരുന്നു. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ ടോറസ് നേടിയ ലീഡിന്റെ ആനുകൂല്യം നിലനിര്‍ത്താന്‍ അത്ലറ്റിക്കൊയ്ക്ക് ആയില്ല.

തൊട്ടടുത്ത നിമിഷം തന്നെ ബാഴ്‌സലോണ അത്ലറ്റിക്കൊയുടെ വലയില്‍ പന്തെത്തിക്കുകയായിരുന്നു. പെനാല്‍റ്റിയിലൂടെ റൗള്‍ ഗാര്‍സ്യ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചെങ്കിലും മിറാന്‍ഡയുടെ സെല്‍ഫ് ഗോള്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ ആദ്യ പകുതി തീരാന്‍ നാലുമിനിറ്റ് ശേഷിക്കെ നെയ്മര്‍ വീണ്ടും ബാഴ്‌സയുടെ രക്ഷകനായി. ഇതോടെ രണ്ടിനെതിരെ മൂന്നുഗോളിന് ജയം നേടി ബാഴ്‌സ സെമി ടിക്കറ്റ് വാങ്ങുകയായിരുന്നു. ഗെറ്റാഫെ, വിയ്യാറയല്‍ മത്സരത്തിലെ വിജയിയാണ് സെമിയില്‍ ബാഴ്‌സയുടെ എതിരാളി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.