ഹ്യൂമേട്ടന്റെ ഹാട്രിക്ക് മികവില്‍ കൊല്‍ക്കത്തയ്‌ക്ക് തകര്‍പ്പന്‍ ജയം

Webdunia
ശനി, 28 നവം‌ബര്‍ 2015 (10:06 IST)
ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ പുനെ സിറ്റിയെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഗോള്‍ മഴയില്‍ മുക്കി. 4​-1ന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത നേടിയത്. ഇ​യാൻ​ ​ഹ്യൂ​മിന്റെ ഹാട്രിക് മികവിലായിരുന്നു അവരുടെ ജയം. ജയത്തോടെ ഡല്‍ഹി സെമിയിലെത്തി. ​ലെ​റ്റി​ക്കും​ ​കൊൽ​ക്ക​ത്ത​യ്ക്കാ​യി​ ​ഗോൾ​ ​നേ​ടി.​ ​അ​ഡ്രി​യാൻ​ ​മു​ട്ടു​വാ​ണ് ​പൂ​നെ​യു​ടെ​ ​ആ​ശ്വാ​സ​ഗോൾ​ ​നേ​ടി​യ​ത്. പോ​യി​ന്റ് ​ടേ​ബി​ളിൽഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 13​ ​മ​ത്സ​ര​ങ്ങ​ളിൽ​ ​നി​ന്ന് ​ഇ​പ്പോൾ​ 23​ ​പോ​യി​ന്റാ​യി.​ 12​ ​മ​ത്സ​ര​ങ്ങ​ളിൽ​ ​നി​ന്ന് 15​ ​പോ​യി​ന്റു​ള്ള​ ​പൂ​നെ​ ​ആ​റാം​ ​സ്ഥാ​ന​ത്താ​ണ്.

ഒമ്പത്, 48, 83 മിനിറ്റുകളിലായിരുന്നു ഇ​യാൻ​ ​ഹ്യൂ​മി​ന്റെ ഗോളുകള്‍ പിറന്നത്. ഈ​ ​സീ​സ​ണി​ലെ​ ​ഹ്യൂ​മി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ഹാട്രി​ക്കാ​ണി​ത്.​ 9,​ 47,​ 83​ ​മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു​ ​ഹ്യൂ​മി​ന്റെ ഗോ​ളു​കൾ​ ​പി​റ​ന്ന​ത്. 86​-മത്​ ​മി​നി​ട്ടി​ലാ​ണ് ​മു​ട്ടു​ ​പൂ​നെ​യു​ടെ​ ​ഗോൾ​ ​നേ​ടി​യ​ത്. ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആറു ഗോളുമായി മുംബൈയുടെ സുനില്‍ ഛേത്രിക്കൊപ്പം ഹ്യൂം രണ്ടാം സ്ഥാനത്താണ്. ചെന്നൈയിന്‍ എഫ്സിയുടെ സ്റീവന്‍ മെന്‍ഡോസയാണ് 10 ഗോളുമായി മുന്നില്‍.