സ്പാനിഷ് കിങ്‌സ് കപ്പ്: അത്‌ലറ്റിക്കൊ മാഡ്രിഡ് ക്വാട്ടറില്‍

Webdunia
ശനി, 17 ജനുവരി 2015 (11:14 IST)
സ്പാനിഷ് കിങ്‌സ് കപ്പിലെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍  റയല്‍ മഡ്രിഡിനെ 2-2 സമനിലയില്‍ തളച്ച് അത്‌ലറ്റിക്കൊ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ക്ളബ്ബിലേക്കു തിരിച്ചുവന്ന ടോറസിന്റെ രണ്ടു ഗോളുകളുകളാണ് അത്ലറ്റിക്കൊ മാഡ്രിഡിന്റെ ക്വാട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

കളിയാരംഭിച്ച ആദ്യ മിനിറ്റില്‍ തന്നെ ടോറസ് തന്റെ ആദ്യ ഗോള്‍ നേടി. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്റെ ഹെഡറിലൂടെ  20ആം മിനിറ്റില്‍ റയല്‍ തിച്ചടിച്ചു.  രണ്ടാംപകുതിയുടെ ആദ്യമിനിറ്റില്‍ ടോറസ്  വീണ്ടും റയലിന്റെ ഗോള്‍ വലയില്‍ പന്തെത്തിച്ചു. 54ആം മിനിറ്റില്‍ ഗാരത് ബെയിലിന്റെ ക്രോസില്‍ നിന്ന് റൊണാള്‍ഡോ ഗോള്‍ നേടിയ ഗോളിലൂടെ സമനില നേടിയെങ്കിലും ക്വാട്ടറിലെത്താന്‍ ഉപകരിച്ചില്ല.

എല്‍ഷെയെ തോല്പിച്ച് ബാഴ്സലോണയും ക്വാട്ടറിലെത്തി. എത്ഷയ്ക്കെതിരെ 4-0നാണ് ജയിച്ചത്.   ജെറമി മാത്യു, സെര്‍ജി റോബര്‍ട്ടോ, പെഡ്രോ, അഡ്രിയാനോ എന്നിവരാണ് ബാഴ്സയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പാദം ബാര്‍സ 5-0ന് ജയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.