മെസിക്ക് തുല്യം മെസി മാത്രം; റെക്കോര്‍ഡ് തിളക്കത്തില്‍ ഗോൾഡൻ ഷൂ പുരസ്കാര മികവില്‍ സൂപ്പർതാരം

Webdunia
ചൊവ്വ, 30 മെയ് 2017 (08:55 IST)
സൂപ്പർതാരം ലയണൽ മെസിക്ക് മറ്റൊരു പൊൻതൂവൽ കൂടി. യൂറോപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ പുരസ്കാരമാണ് ഇത്തവണ മെസി സ്വന്തമാക്കിയത്. ഇതോടെ നാല് തവണ ഈ പുരസ്കാരം നേടിയവരുടെ പട്ടികയിൽ റോണാൾഡോയ്ക്കൊപ്പം മെസിയും സ്ഥാനം പിടിച്ചു. നേരത്തെ 2010, 2012, 2013, സീസണുകളിലാണ് മെസി ഗോൾഡൻ ഷൂ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ളത്.
 
കഴിഞ്ഞ ലാ ലിഗ സീസണിൽ 37 ഗോളുകളാണ് മെസി സ്വന്തം പേരില്‍ ചേര്‍ത്തത്. ഇതോടെയാണ് ഗോൾഡൻ ഷൂ പുരസ്കാരം നേടുന്നതിനാവശ്യമായ 74 പോയന്റ് നേടാൻ മെസിക്ക് സാധിച്ചത്. ഗോൾഡൻ ഷൂ പട്ടികയിൽ പോർച്ചുഗലിലെ സ്പോർട്ടിംഗ് ലിസ്ബൺ താരം ബസ് ദോസ്ത് (34 ഗോൾ, 68 പോയിന്റ്) രണ്ടാമതും, ജർമൻ ക്ലബായ ബോറൂസിയ ഡോർട്ട്മുണ്ട് താരം പിയറി ഔബമേയംഗ് (31 ഗോൾ, 62 പോയിന്റ്) മൂന്നാംസ്ഥാനവും നേടി.
Next Article