ഇംഗ്ലീഷ് സ്പാനിഷ് പോരാട്ടം

Webdunia
PROPRO
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചൊവ്വാഴ്‌ച യഥാര്‍ത്ഥ ഇംഗ്ലീഷ് സ്പാനിഷ് യുദ്ധത്തിനു കളമൊരുങ്ങും. യൂറോപ്പിലെ കേമന്‍ ക്ലബ്ബിനായുള്ള രണ്ടാം പാദ സെമിയില്‍ കൊമ്പ് കോര്‍ക്കുക ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്പാനിഷ് മുന്‍ ചാമ്പ്യന്‍‌മാരായ ബാഴ്‌സിലോണയും തമ്മിലാണ്. ഇരുവരും തമ്മിലുള്ള ആദ്യ പാദം സമനിലയിലായിരുന്നു.

യുവേഫ ചാമ്പ്യന്‍‌സ് ലീഗിലെ ന്യൂ കാമ്പില്‍ നടന്ന മത്സരത്തില്‍ ഇരു ടീമിനും ഗോളടിക്കാന്‍ കഴിയാതിരുന്നതിന്‍റെ മുഴുവന്‍ പിഴവുകളും ഇന്ന് അവസാനിപ്പിക്കണം. മാഞ്ചസ്റ്ററിനു കലാശ പോരാട്ടത്തില്‍ ഇടം നേടണമെങ്കില്‍ ബാഴ്സയെ ഗോളടിപ്പിക്കാതെ എതിരാളികളെ തകര്‍ക്കുകയോ കളി സമനിലയിലാകാതെ നോക്കുകയോ ചെയ്യേണ്ടി വരും.

ഇരു ടീമുകളും ഗോള്‍നേടി കളി സമനിലയിലായാല്‍ എവേ ഗോള്‍ മികവില്‍ ബാഴ്‌സ ഫൈനലിലെത്തും. ഇരു ടീമുകല്‍ഊം സ്വന്തം ലീഗുകളില്‍ തോല്‍‌വി സംഭവിച്ചതിന്‍റെ ഭാരവുമായിട്ടാണ് മത്സരത്തിനെത്തുന്നത്. ഡിപോര്‍ട്ടീവോയോട് തോറ്റ ബാഴ്‌സ സ്പാനിഷ് ലാലിഗയില്‍ മൂന്നാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ ചെല്‍സിയോടും തോറ്റിരുന്നു.

പരുക്കുകള്‍ രണ്ടു ടീമിനെയും അലട്ടുന്നുണ്ട്. മാഞ്ചസ്റ്ററിനായി നെഞാം വിഡിക്കും വെയ്‌‌ന്‍ റൂണിയും കളിക്കാന്‍ ഇറങ്ങാന്‍ ഇടയില്ല. മറുവശത്ത് റൊണാള്‍ഡീഞ്ഞോ ഡെക്കോ തുടങ്ങിയവരും പരുക്കിന്‍റെ പിടിയിലാണ്. ഇരു ടീമുകളും ഇതിനു മുമ്പ് യൂറോപ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ എട്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടെണ്ണം വീതം രണ്ട് ടീമുകളും ജയിച്ചു.

നാലെണ്ണത്തിലാണ് സമനില വന്നത്. കപ്പ് വിന്നേഴ്‌സ് കപ്പിന്‍റെ 1991 ലെ ഫൈനലാണ് ഇരു ടീമുകളും ഇതിനു മുമ്പ് ഏറ്റുമുട്ടിയ ടൂര്‍ണമെന്‍റ് അന്ന് മാഞ്ചസ്റ്റര്‍ 2-1 നു ബാഴ്‌സയെ മറികടന്നിരുന്നു. 16 തവണ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ സ്പാനിഷ് എതിരാളികളെ നേരിട്ടിട്ടുണ്ട്. രണ്ട് തവണയാണ് ആകെ വിജയിച്ചത്.