ആഴ്സണലിന് കൂറ്റന്‍ ജയം

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2008 (15:18 IST)
PROPRO
ടോഗോ താരം ഇമ്മാനുവേല്‍ അഡോബായേറിന്‍റെ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ആഴ്‌സണല്‍ ഡെര്‍ബി കൌണ്ടിയെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് കീഴടക്കി. അഡോബായേറിന്‍റെ മൂന്ന് ഗോളുകള്‍ക്ക് പുറമേ തിയോ വാല്‍ക്കോട്ട്, ബെണ്ടെറ്റ്‌നര്‍, റോബിന്‍ വാന്‍ പേഴ്‌സി എന്നിവരും ഗോള്‍ നേടി.

ഇരുപത്തഞ്ചാം മിനിറ്റില്‍ ബെണ്ടെറ്റ്‌നെര്‍ തുടങ്ങിയ സ്കോറിംഗ് രൌദ്ര ഭാവത്തിലായപ്പോള്‍ ഡെര്‍‌ബി വിയര്‍ത്തു പോയി. മക് ഈവ്‌ലിയും ഏണ്‍ ഷായും ഡെര്‍ബി കൌണ്ടിക്കായി രണ്ട് ഗോളുകള്‍ കണ്ടെത്തി. ഡാരന്‍ മൂറിന്‍റെ പിഴവ് മുതലെടുത്തായിരുന്നു ബെണ്ടെറ്റ്‌നെര്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്.

ഒന്നാം പകുതിയില്‍ 2-1 ന് വിശ്രമിക്കാന്‍ പോയ ആഴ്‌സണല്‍ തിരിച്ചു വന്നതിനു ശേഷം നാല് ഗോളുകള്‍ കൂടി കണ്ടെത്തി. ആഴ്‌സണലിന് ഇപ്പോള്‍ 77 പോയിന്‍റുകളാണ് ഉള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാളും ചെല്‍‌സിയേക്കാളും നാല് പോയിന്‍റ് വ്യത്യാസത്തില്‍ നില്‍ക്കുന്ന ആഴ്സണല്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കേ നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ ഏഴു പോയിന്‍റ് മുന്നിലാണ്.