ഈ വര്‍ഷവും കോലി നിരാശപ്പെടുത്തി ! റണ്‍മെഷീന്‍ സെഞ്ചുറി നേടാത്ത 2021

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (11:11 IST)
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സെഞ്ചുറി നേടാന്‍ സാധിക്കാതെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. 2020 ലും കോലി സെഞ്ചുറി നേടിയിട്ടില്ല. 2021 ല്‍ കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറിയെങ്കിലും പിറക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ഈ വര്‍ഷത്തെ അവസാന ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. 2019 ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്. കരിയറിലെ 70-ാം സെഞ്ചുറിയായിരുന്നു അത്. അതിനുശേഷം ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാതെ റണ്‍മെഷീന്‍ കിതക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article